സെൻസെക്സിന്റെ പൂർണ്ണരൂപം സെൻസിറ്റീവ് സൂചികആണ്; ബിഎസ്ഇയുടെ (ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്) ബെഞ്ച്മാർക്ക് സൂചികയാണിത്. 1986-ലാണ് സെൻസെക്‌സ് S&P BSE സെൻസെക്‌സ് എന്ന പേരിൽ വിപണിയിൽ സ്ഥാപിതമാവുന്നത്, ഇന്ത്യയിലെ ഏറ്റവും പഴയ സൂചികയായിട്ടാണിത് കണക്കാക്കുന്നത്. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള 5700-ലധികം ലിസ്റ്റഡ് കമ്പനികളിൽ വളരെ വലുതും സജീവമായി വ്യാപാരം നടക്കുന്നതുമായ 30 കമ്പനികളെ സെൻസെക്സ് ട്രാക്ക് ചെയ്യുന്നു.
ഉള്ളടക്കം:
- സെൻസെക്സ് എന്നാൽ എന്ത് ?
- സെൻസെക്സിന്റെ സമയക്രമം
- സെൻസെക്സ് എങ്ങനെയാണ് പ്രവർത്തിക്കുന്നത് ?
- സെൻസെക്സ് രൂപീകരിക്കുന്നത് എങ്ങനെയാണ് ?
- സെൻസെക്സ് എങ്ങനെയാണ് കണക്കാക്കുന്നത്?
- സെൻസെക്സിൽ എങ്ങനെ നിക്ഷേപിക്കാം ?
- മേഖലപരമായ സൂചികകൾ
- എന്താണ് സെൻസെക്സ് ?ചുരുക്കം
സെൻസെക്സ് എന്നാൽ എന്ത് ?
സെൻസെക്സിന്റെ പൂർണ്ണരൂപം സെൻസിറ്റീവ് സൂചികആണ്; ബിഎസ്ഇയുടെ (ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്) ബെഞ്ച്മാർക്ക് സൂചികയാണിത്. 1986-ലാണ് സെൻസെക്‌സ് S&P BSE സെൻസെക്‌സ് എന്ന പേരിൽ വിപണിയിൽ സ്ഥാപിതമാവുന്നത്, ഇന്ത്യയിലെ ഏറ്റവും പഴയ സൂചികയായിട്ടാണിത് കണക്കാക്കുന്നത്. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള 5700-ലധികം ലിസ്റ്റഡ് കമ്പനികളിൽ വളരെ വലുതും സജീവമായി വ്യാപാരം നടക്കുന്നതുമായ 30 കമ്പനികളെ സെൻസെക്സ് ട്രാക്ക് ചെയ്യുന്നു.ഈ 30 കമ്പനികളും ഇന്ത്യൻ സാമ്പത്തിക പ്രവണതകളെയും ഓഹരി വിപണിയെയും മൊത്തത്തിൽ സൂചിപ്പിക്കുന്ന വിവിധ വ്യാവസായിക മേഖലകളിൽ നിന്നുള്ളവയാണ്.
സെൻസെക്‌സ് അന്താരാഷ്ട്ര തലത്തിൽ യൂറെക്‌സിലും ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയുടെ വിവിധ മുൻനിര എക്‌സ്‌ചേഞ്ചുകളിലും വ്യാപാരം നടത്തുന്നു.
സെൻസെക്സിന്‍റെ സമയക്രമം
സെൻസെക്‌സ് ഓഹരി വിഭാഗത്തിന്റെ സമയക്രമം തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9:15 മുതൽ വൈകിട്ട് 3:30 വരെയാണ്.
സെൻസെക്സ് എങ്ങനെയാണ് പ്രവർത്തിക്കുന്നത് ?
മുകളിൽ വിശദീകരിച്ചതുപോലെ, സെൻസെക്സിൽ ഏറ്റവും മികച്ച 30 പ്രമുഖ കമ്പനികളാണ് ഉൾപ്പെടുന്നത്, അതിനാൽ ഈ 30 ഓഹരികൾ നീങ്ങുമ്പോഴെല്ലാം സെൻസെക്സ് ഈ ഓഹരികൾക്ക് ആനുപാതികമായി നീങ്ങുന്നു.
ചുവടെ ചേർത്തിട്ടുള്ള സെൻസെക്സ് ഓഹരികളുടെ പട്ടിക പരിശോധിക്കുക,
Sl No. | Stock Name | Sub-Sector | Weightage in Sensex(%) |
1 | RELIANCE IND. | ENERGY | 12.6 |
2 | TCS | SOFTWARE | 5.1 |
3 | HDFC BANK | BANKING | 9.5 |
4 | INFOSYS | SOFTWARE | 8.5 |
5 | ICICI BANK | BANKING | 9.2 |
6 | HUL | FMCG | 3.2 |
7 | SBI | BANKING | 3.3 |
8 | HDFC | FIN. INSTITUTIONS | 6.9 |
9 | BHARTI AIRTEL | TELECOM | 2.9 |
10 | ITC | FMCG | 6.1 |
11 | BAJAJ FINANCE | FINANCE | 2.6 |
12 | KOTAK MAHINDRA BANK | BANKING | 4.2 |
13 | HCL TECHNOLOGIES | SOFTWARE | 1.7 |
14 | ASIAN PAINTS | PAINTS | 2 |
15 | L&T | ENGINEERING | 4.1 |
16 | MARUTI SUZUKI | AUTO | 1.7 |
17 | AXIS BANK | BANKING | 3.3 |
18 | SUN PHARMA | PHARMA | 1.6 |
19 | TITAN | CONSUMER DURABLES | 1.5 |
20 | WIPRO | SOFTWARE | 0.9 |
21 | ULTRATECH CEMENT | CEMENT | 1.1 |
22 | NESTLE | FOOD BEVERAGES | 1 |
23 | NTPC | POWER | 1.1 |
24 | M&M | AUTO | 1.7 |
25 | POWER GRID | POWER | 0.8 |
26 | TECH MAHINDRA | SOFTWARE | 1 |
27 | INDUSIND BANK | BANKING | 1 |
28 | DR. REDDYS LAB | PHARMA | 0.8 |
29 | BAJAJ FINSERV | FINANCE | 0.1 |
30 | TATA STEEL | STEEL | 0.1 |
ബിഎസ്‌ഇയിൽ 5700-ലധികം കമ്പനികൾ ലിസ്‌റ്റ് ചെയ്‌തിരിക്കുമ്പോൾ നിങ്ങൾ ചിന്തിച്ചേക്കാം, എന്തുകൊണ്ടാണ് 30 കമ്പനികൾ മാത്രം സെൻസെക്‌സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്? ഒരു കമ്പനി എത്ര വലുതായിരിക്കണം? സെൻസെക്സ് എങ്ങനെയാണ് കണക്കാക്കുന്നത്?
സെൻസെക്സ് എന്നാൽ എന്ത് എന്ന് നോക്കുമ്പോൾ, സെൻസെക്‌സ് എങ്ങനെ രൂപീകരിക്കപ്പെടുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്!! ഇത് എങ്ങനെ ചെയ്യാമെന്ന് ചുവടെ ചേർത്തിരിക്കുന്നു.
സെൻസെക്സ് രൂപീകരിക്കുന്നത് എങ്ങനെയാണ് ?
സെൻസെക്സിൽ ഒരു കമ്പനിയെ ഉൾപ്പെടുത്തുന്നതിന് മുമ്പ് താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ പരിശോധിക്കും :
- വിപണി മൂലധന രൂപീകരണം :കമ്പനിയുടെ വിപണി മൂലധനം സൂചികയുടെ വിപണി മൂലധനരൂപീകരണത്തിന്റെ 0.5% എങ്കിലും ആയിരിക്കണം.
- ആവൃത്തി : കമ്പനിയുടെ സ്റ്റോക്കിന്റെ ട്രേഡിംഗ് ഫ്രീക്വൻസി കഴിഞ്ഞ വർഷം 100% ആയിരിക്കണം. സുരക്ഷാസംബന്ധമായ പുറത്താക്കലുകൾ പോലുള്ള വിവിധ കാരണങ്ങളാൽ ഒഴിവാക്കലുകൾ നടത്താം.
- ശരാശരി പ്രതിദിന വ്യാപാരവും വിറ്റുവരവും : ബിഎസ്ഇയിലെ എല്ലാ ലിസ്റ്റ് ചെയ്ത കമ്പനികളിലും, കഴിഞ്ഞ ഒരു വർഷത്തെ ശരാശരി പ്രതിദിന വ്യാപാരങ്ങളുടെയും വിറ്റുവരവിന്റെയും അടിസ്ഥാനത്തിൽ സ്റ്റോക്ക് മികച്ച 150 കമ്പനികളിൽ ആയിരിക്കണം.
- ചരിത്രം: ബിഎസ്ഇയിൽ പട്ടികപ്പെടുത്തിയ ഒരു വർഷത്തെ ചരിത്രം സ്റ്റോക്കിന് ഉണ്ടായിരിക്കണം.
സെൻസെക്സ് എങ്ങനെയാണ് കണക്കാക്കുന്നത്?
ഫ്രീ ഫ്ലോട്ട് മാർക്കറ്റ് ക്യാപിറ്റലൈസേഷൻ രീതി ഉപയോഗിച്ചാണ് സെൻസെക്സ് കണക്കാക്കുന്നത്. ഒരു പ്രത്യേക അടിസ്ഥാന കാലയളവുമായി ബന്ധപ്പെട്ട സൂചികയിലെ എല്ലാ സ്റ്റോക്കുകളുടെയും മൊത്തം ഫ്രീ-ഫ്ലോട്ട് മാർക്കറ്റ് മൂല്യത്തെ സൂചിക പ്രതിഫലിപ്പിക്കുന്നു. സെൻസെക്‌സിന്റെ അടിസ്ഥാന കാലയളവ് 1978-79 ആണ്, അടിസ്ഥാന മൂല്യം 100 സൂചിക പോയിന്റുകളാണ്.
സൂചിക മൂല്യം = മൊത്തം ഫ്രീ-ഫ്ലോട്ട് മാർക്കറ്റ് ക്യാപിറ്റലൈസേഷൻ / ബേസ് മാർക്കറ്റ് ക്യാപിറ്റലൈസേഷൻ x അടിസ്ഥാന സൂചിക മൂല്യം.
സെൻസെക്സിൽ എങ്ങനെ നിക്ഷേപിക്കാം ?
ഇൻഡക്സ് മ്യൂച്വൽ ഫണ്ടുകൾ, എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്) വഴി നിങ്ങൾക്ക് സെൻസെക്സിൽ നിക്ഷേപിക്കാം. ഈ ഫണ്ടുകൾ നിഫ്റ്റി അല്ലെങ്കിൽ സെൻസെക്‌സ് തുടങ്ങിയ സൂചികയുടെ വരുമാനത്തെ പ്രതിഫലിപ്പിക്കുന്ന ഒരു ബാസ്‌ക്കറ്റ് സ്റ്റോക്കുകളിൽ നിക്ഷേപിക്കുന്നു. മ്യൂച്വൽ ഫണ്ടുകളും ഇടിഎഫുകളും തമ്മിലുള്ള പ്രധാന വ്യത്യാസം ഇടിഎഫുകളുടെ വിലകൾ പകൽ സമയത്ത് സജീവമായി അപ്‌ഡേറ്റ് ചെയ്യുന്നു, സ്റ്റോക്കുകൾക്ക് സമാനമായി, തത്സമയ വിലകളിൽ വാങ്ങാനും വിൽക്കാനും കഴിയും.
മറുവശത്ത്, മ്യൂച്വൽ ഫണ്ടുകളുടെ വിലകൾ ദിവസാവസാനത്തിൽ മാത്രമേ അപ്‌ഡേറ്റ് ചെയ്യപ്പെടുകയുള്ളൂ, ദിവസാവസാന വിലയെ അടിസ്ഥാനമാക്കി മാത്രമേ വാങ്ങുവാനും വിൽക്കുവാനും സാധിക്കൂ.
നിങ്ങൾ ഇതിനകം മനസ്സിലാക്കിയതുപോലെ, ഇന്ത്യയുടെ സാമ്പത്തിക പ്രവണതകളെ മൊത്തത്തിൽ പ്രതിനിധീകരിക്കുന്ന വിവിധ വ്യാവസായിക മേഖലകളിൽ നിന്നുള്ള ഏറ്റവും വലിയ കമ്പനികൾ സെൻസെക്‌സിൽ ഉൾപ്പെടുന്നു.അതുപോലെ, ഒരു പ്രത്യേക മേഖലയുടെ സ്റ്റോക്കുകളുടെ ശേഖരം കണ്ടെത്തുകയും ആ മേഖലയുടെ മൊത്തത്തിലുള്ള പ്രകടനത്തെ പ്രതിനിധീകരിക്കുകയും ചെയ്യുന്ന സെക്ടറൽ സൂചികകളുണ്ട്.
മേഖലപരമായ സൂചികകൾ
ചില മേഖലാ സൂചികകൾ ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു :
- S&P BSE Healthcare: ഈ സൂചിക ഇന്ത്യയിലെ ആരോഗ്യ പരിരക്ഷ മേഖലയുടെ മൊത്തത്തിലുള്ള പെരുമാറ്റത്തെയും പ്രകടനത്തെയും പ്രതിനിധീകരിക്കുന്നു.
- S&P BSE Telecom: ഈ സൂചിക ഇന്ത്യയിലെ ടെലികോം മേഖലയുടെ മൊത്തത്തിലുള്ള പെരുമാറ്റത്തെയും പ്രകടനത്തെയും പ്രതിനിധീകരിക്കുന്നു.
- S&P BSE Auto: ഈ സൂചിക ഇന്ത്യയിലെ വാഹന / ഗതാഗത ഉപകരണ മേഖലയുടെ മൊത്തത്തിലുള്ള പെരുമാറ്റത്തെയും പ്രകടനത്തെയും പ്രതിനിധീകരിക്കുന്നു
- S&P BSE Oil & Gas: ഈ സൂചിക ഇന്ത്യയിലെ ഓയിൽ & ഗ്യാസ് മേഖലയുടെ മൊത്തത്തിലുള്ള പെരുമാറ്റത്തെയും പ്രകടനത്തെയും പ്രതിനിധീകരിക്കുന്നു.
- S&P BSE Bankex: ഈ സൂചിക ഇന്ത്യയിലെ ബാങ്കിംഗ് മേഖലയുടെ മൊത്തത്തിലുള്ള പെരുമാറ്റത്തെയും പ്രകടനത്തെയും പ്രതിനിധീകരിക്കുന്നു.
എന്താണ് സെൻസെക്സ് ? -ചുരുക്കം
- ബിഎസ്ഇയുടെ (ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്) ബെഞ്ച്മാർക്ക് സൂചികയാണ് സെൻസെക്സ്. ബിഎസ്ഇയിൽ ലിസ്റ്റുചെയ്തിരിക്കുന്ന 30 വളരെ വലുതും സജീവമായി വ്യാപാരം നടക്കുന്നതുമായ കമ്പനികളെ സെൻസെക്സ് നിരീക്ഷിക്കുകയും ചെയ്യുന്നു. ഈ 30 കമ്പനികളും ഇന്ത്യൻ സാമ്പത്തിക പ്രവണതകളെയും ഓഹരി വിപണിയെയും മൊത്തത്തിൽ സൂചിപ്പിക്കുന്ന വിവിധ വ്യാവസായിക മേഖലകളിൽ നിന്നുള്ളവയാണ്.
- സെൻസെക്‌സ് ഓഹരി വിഭാഗത്തിന്റെ സമയക്രമം തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9:15 മുതൽ വൈകിട്ട് 3:30 വരെയാണ്.
- ഏറ്റവും മികച്ച 30 പ്രമുഖ കമ്പനികൾ നീങ്ങുമ്പോഴെല്ലാം, സെൻസെക്സ് ഈ ഓഹരികൾക്ക് ആനുപാതികമായി നീങ്ങുന്നു.
- ഒരു കമ്പനിയെ സെൻസെക്സിൽ ഉൾപ്പെടുത്തുന്നതിന് മുമ്പ് വിപണി മൂലധന രൂപീകരണം, ആവൃത്തി, ശരാശരി പ്രതിദിന വ്യാപാരം, വിറ്റുവരവ്, ചരിത്രം തുടങ്ങിയ ഘടകങ്ങൾ പരിഗണിക്കും.
- ഫ്രീ ഫ്ലോട്ട് മാർക്കറ്റ് ക്യാപിറ്റലൈസേഷൻ രീതി ഉപയോഗിച്ചാണ് സെൻസെക്സ് കണക്കാക്കുന്നത്.
- മ്യൂച്വൽ ഫണ്ടുകൾ വഴിയും എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ വഴിയും നിങ്ങൾക്ക് സെൻസെക്സിൽ നിക്ഷേപിക്കാം.
- എസ് & പി ബി എസ് ഇ ഹെൽത്ത് കെയർ, എസ് & പി ബി എസ് ഇ ടെലികോം തുടങ്ങിയ വിവിധ വ്യവസായങ്ങളെ പ്രത്യേകമായി നിരീക്ഷിക്കുന്ന വിവിധ സൂചികകളും സെൻസെക്സിനുണ്ട്.
ആലീസ് ബ്ലൂവിൽ യാതൊരു ചെലവും കൂടാതെ കമ്പനി ഓഹരികളിൽ നിക്ഷേപിക്കുക.